മൂന്നാർ: ഉരുൾപൊട്ടലുണ്ടായ പെട്ടിമുടിയിൽ മരണപ്പെട്ടവരെ അനുസ്മരിച്ച് രാജമലയിലെ കുടുംബങ്ങൾ. നയമക്കാട് എസ്റ്റേറ്റിന്റെ ഭാഗമായ രാജമല ഡിവിഷനിലെ തൊഴിലാളികളുടെയും കുടുംബങ്ങളുടെയും നേതൃത്വത്തിലാണ് മരണമടഞ്ഞവരെ അനുസ്മരിച്ചത്. മരണമടഞ്ഞവരുടെ ഫോട്ടോകൾക്ക് മുമ്പിൽ തിരിതെളിയിച്ചും പുഷ്പങ്ങൾ സമർപ്പിച്ചും അവർ പ്രയപ്പെട്ടവരെ ഓർത്തു. സ്വാതന്ത്ര്യദിനത്തിൽ മുൻപ് ഇവിടെ ആഘോഷങ്ങൾ പതിവുണ്ടായിരുന്നു. കൂടെയുണ്ടാ യിരുന്ന തൊഴിലാളികളിലേറെപേരും ആ ആഘോഷങ്ങളിൽ എന്നും പങ്കെടുത്തിരുന്നു. . അത്തരത്തിൽ പെട്ടിമുടിയിലെ സ്‌നേഹത്തിന്റെയും പരസ്പരമുള്ള ഐക്യത്തിന്റെയും ഓർമകൾ ഓരോരുത്തരും പങ്കുവെച്ചു.