തൊടുപുഴ: പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയുടെ രണ്ടാം ചരമദിന വാർഷികം തൊടുപുഴ ബിജെപി ഓഫീസിൽ ബിജെപി തൊടുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം ഭദ്രദീപം കൊളുത്തി .മണ്ഡലം ജനറൽ സെക്രട്ടറിമാരായ എൻ വേണുഗോപാൽ, എൻ. കെ അബു, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷ്, മഹിളാമോർച്ച മണ്ഡലം പ്രസിഡണ്ട് മിനി സുധീപ്,ജില്ലാ വൈസ് പ്രസിഡന്റ്അഡ്വ : ശ്രീവിദ്യ രാജ് ,മണ്ഡലം ജനറൽ സെക്രട്ടറി വത്സാ ബോസ്, ജില്ലാ ഓഫീസ് സെക്രട്ടറി സനൽ പുരുഷോത്തമൻ, ബിജെപി മുനിസിപ്പൽ ജനറൽ സെക്രട്ടറി അനൂപ് പാങ്കാവിൽ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് മനു ഹരിദാസ്, ന്യൂനപക്ഷ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സനു പി ജോസഫ്, യുവമോർച്ച മുനിസിപ്പൽ പ്രസിഡന്റ് ബി.വിശാഖ്, ജനറൽ സെക്രട്ടറി അർജുൻ രാധാകൃഷ്ണൻ എന്നിവർ പുഷ്പാർച്ചന നടത്തി.