കട്ടപ്പന: പേമാരിയെ തുടർന്ന് നെല്ലിപ്പാറയിൽ ഉരുൾപൊട്ടിയെലിൽ ഒഴുകിയെത്തിയ വലിയ കല്ലുകൾ ഭീഷണിയാകുന്നു. പാറയുടെ മുകളിൽ തങ്ങിനിൽക്കുന്ന കല്ലുകൾ ഏതുസമയത്തും താഴേയ്ക്ക് പതിക്കാം. മൂന്നു വീടുകളാണ് റോഡിന്റെ വശത്തുള്ളത്. നെല്ലിപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ കൃഷിയിടങ്ങൾ ഉൾപ്പെടെ നശിച്ചിരുന്നു. മലവെള്ളത്തോടൊപ്പം ഒലിച്ചെത്തിയ വലിയ കല്ലുകളാണ് പാറയുടെ മുകളിൽ തങ്ങിനിൽക്കുന്നത്. ഏഴാംമൈൽനാലുമുക്ക് റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്കും ഭീഷണിയാണ്.