കട്ടപ്പന: സി.പി.എം സുവർണഗിരി ബ്രാഞ്ച് കമ്മിറ്റിയുടെയും ഡി.വൈ.എഫ്.ഐയുടേയും നേതൃത്വത്തിൽ പാതകൾ ശുചീകരിച്ചു. കട്ടപ്പനസുവർണഗിരി റോഡിലേക്കു വളർന്നുനിന്ന കുറ്റിക്കാടുകൾ വെട്ടിത്തെളിച്ചു. റോഡിന്റെ ഇരുവശങ്ങളിലുമായി കൂടിക്കിടന്ന മാലിന്യവും മഴയിൽ ഒഴുകിയെത്തിയ ചെളിയും നീക്കം ചെയ്തു. സി.പി.എം. ലോക്കൽ കമ്മിറ്റിയംഗം സണ്ണി പാറക്കണ്ടം, കർഷക സംഘം മേഖല കമ്മിറ്റിയംഗം ടി.എസ്. രാജേഷ് എന്നിവർ നേതൃത്വം നൽകി.