കട്ടപ്പന: കാടിറങ്ങുന്ന വന്യമൃഗങ്ങളിൽ നിന്നു കൃഷിയെ സംരക്ഷിക്കുന്ന കർഷകരുടെ പോരാട്ടം പ്രമേയമാക്കിയ ഹ്രസ്വചിത്രം 'മാൻ വാർ' പ്രേക്ഷക ശ്രദ്ധ നേടുന്നു. മാധ്യമ പ്രവർത്തകരായ മനു വർഗീസും ജിതിൻ കൊച്ചീത്രയും ചേർന്നാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. കാടിറങ്ങി നാട്ടിലെത്തുന്ന മൃഗങ്ങൾ ജനജീവിതത്തിനു ഭീഷണിയാകുന്നതിനൊപ്പം മണ്ണിൽ വിയർപ്പൊഴുക്കി കർഷകർ കെട്ടിപ്പടുക്കുന്ന 'സാമ്രാജ്യ'വും ഇല്ലാതാക്കുന്നു. അതേസമയം മനുഷ്യരുടെ ചെയ്തികളിൽ മൃഗങ്ങൾക്കു ജീവൻ നഷ്ടമാകുന്നതും ചിത്രത്തിൽ ചർച്ച ചെയ്യുന്നു. പ്രശസ്ത ചലച്ചിത്ര താരങ്ങളുടെയും സംവിധായകരുടെയും ഫേസ്ബുക്ക് പേജുകളിലൂടെ റിലീസ് ചെയ്ത ചിത്രത്തിനു സമൂഹമാധ്യമങ്ങളിലടക്കം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'ജെല്ലിക്കെട്ടി'ലൂടെ ശ്രദ്ധേയനായ ജി.കെ. പന്നാംകുഴിയും ജിതിൻ കൊച്ചീത്രയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. കെ.എം. അനന്ദു, രാഹുൽ അമ്പാടി എന്നിവരാണ് ഛായാഗ്രഹണം. ചിത്രയോജനംപി.എസ്. പ്രഭുൽ. സഹ സംവിധാനംജിബിൻ വെള്ളികുന്നേൽ, ആന്റോ കൊച്ചീത്ര.