അരിക്കുഴ : അരിക്കുഴ എസ്. എൻ. ഡി. പി ശാഖയിലെ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി , പ്ളസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. യോഗത്തിൽ യൂണിയൻ കൺവീനർ വി.ജയേഷ്, ശാഖാ പ്രസിഡന്റ് ടി.പി ബാബു, സെക്രട്ടറി പി. സുകുമാരൻ,യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അഖിൽ സുബാഷ്, സെക്രട്ടറി ഭരത് ഗോപൻ, വൈസ് പ്രസിഡന്റ് അനന്ദ വിഷ്ണു, അരുൺ രാജൻ എന്നിവർ പങ്കെടുത്തു.