സ്വരാജ് : സ്വരാജ് സയൺ പബ്ളിക് സ്കൂളിൽ 74-ാം സ്വാതന്ത്രദിനാഘോഷം ഓൺലൈൻ പ്ളാറ്റ്ഫോമിൽ നടത്തി. സ്കൂൾ അങ്കണത്തിൽ മാനേജർ ഫാ. ഡോ. ഇമ്മാനുവേൽ കിഴക്കേത്തലയ്ക്കൽ ദേശീയ പതാക ഉയർത്തി. ഓൺലൈനിൽ നടത്തിയ ദേശീയതയുമായി ബന്ധപ്പെട്ട പ്രസംഗങ്ങൾ, ദേശഭക്തിഗാനങ്ങൾ, ചിത്രരചനകൾ, പ്രച്ഛന്ന വേഷങ്ങൾ, കഥകൾ, നൃത്തങ്ങൾ എന്നിവ നടത്തി പ്രിൻസിപ്പൽ ഫാ. ജെയിംസ് കരിമാങ്കൽ ആശംസ നേർന്നു