തൊടുപുഴ :ബി. ഡി. ജെ. എസ് നിയോജക മണ്ഡലം കമ്മറ്റി നിയോജക മണ്ഡലം പ്രസിഡന്റ് വിജയൻ മാടവനയുടെ അദ്ധ്യക്ഷതയിൽ തൊടുപുഴയിൽ വച്ച് ർന്നു .രാജമലയിൽ മണ്ണിടിച്ചിലിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലി അർച്ചു. യോഗം ബി. ഡി. ജെ. എസ്
സംസ്ഥാന ട്രഷറർ എ. ജി. തങ്കപ്പൻ യോഗം ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡന്റ്

വി .ജയേഷ് ,വൈസ് പ്രസിഡന്റ് ഡോ.കെ സോമൻ ,സെക്രട്ടറി വിനോദ് തൊടുപുഴ ,തൊടുപുഴ മുൻസിപ്പൽ പ്രസിഡന്റ് അശോകൻ തുടങ്ങിയവർ സംസാരിച്ചു .സോജൻ ജോയി പള്ളിക്കരയെ കലാ സാംസ്‌കാരിക വേദിയുടെ ജില്ലാ കൺവീനറായി തിരഞ്ഞെടുത്തു . പാർട്ടിയിലേക്ക് കടന്നുവന്ന ഷാജഹാനേയും സജീറിനേയും എ. ജി. തങ്കപ്പനും ഡോ.കെസോമനും ചേർന്ന് സ്വീകരിച്ചു .വരാൻ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുൻസിപ്പാലിറ്റിയടക്കം പല പഞ്ചായത്തിലും ബി. ഡി. ജെ. എസ് സ്ഥാനർത്ഥികൾ മത്സരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് വി ജയേഷ് പറഞ്ഞു .മുഴുവൻ പഞ്ചായത്തിലും കമ്മറ്റികൾ അടിയന്തിരമായി വിളിച്ച് കുട്ടാൻ നിയോജക മണ്ഡലം കമ്മറ്റിയെ ചുമതലപ്പെടുത്തി .നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാരായി ബിനോയി പുളിക്കത്തൊട്ടി ,സന്തോഷ് കാഞ്ഞിര മറ്റം ,സെക്രട്ടറി മാരായി ഷാജു ,ശരത് കുണുഞ്ഞി, പീതാംബരൻ(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.