തൊടപുഴ : കർഷക ദിനാചരണത്തോടനുബന്ധിച്ച് കർഷകമോർച്ചയുടെ നേതൃത്വത്തിൽ കർഷകരെ ആദരിച്ചു.
മോഹൻലാൽ തയ്യക്കോടത്ത്, വിജയൻ വഴിത്തല, കെ എസ് രാധാകൃഷ്ണൻ കൊല്ലിയിൽ എന്നീ കർഷകരെ അവരുടെ വീട്ടിൽ പോയി ആദരിച്ചുകൊണ്ട് ബിജെപി ജില്ലാ പ്രസിഡണ്ട് കെ എസ്. അജി ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് ടി. കെ. സനിൽ കുമാർ, കർഷകമോർച്ച ജില്ലാ സെക്രട്ടറി കെ പി രാജേന്ദ്രൻ, ജില്ലാ ട്രഷറർ സുരേഷ് നാരായണൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സിനു, മണ്ഡലം വൈസ് പ്രസിഡന്റ് സോമൻ, ബിജെപി മുനിസിപ്പൽ വൈസ് പ്രസിഡന്റ് രാജേഷ് എന്നിവർ പങ്കെടുത്തു.