ഇടുക്കി: മോട്ടോർ തൊഴിലാളിക്ഷേമനിധിബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക്‌ബോർഡിൽ നിന്നുകോവിഡ് ഭാഗമായി നൽകിവരുന്ന സാമ്പത്തിക സഹായത്തിന്റെ രണ്ടാംഘട്ടമായി ഓണത്തോടനുബന്ധിച്ച് 1000 രൂപ വിതരണം ആരംഭിച്ചു. ആദ്യഘട്ട സഹായം ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അവരുടെ അക്കൗണ്ടിൽ പണം എത്തും. എന്നാൽ ആദ്യഘട്ടത്തിൽ അപേക്ഷിക്കാത്തവർ motorworker.kmtwwfb.kerala.gov.in എന്ന വെബ്‌പോർട്ടലിലൂടെയും 1991ലെ പദ്ധതിയിലെ ഓട്ടോറിക്ഷാ തൊഴിലാളികൾക്കും ഓട്ടോമൊബൈൽ പദ്ധതിയിലെ തൊഴിലാളികൾക്കു idk.kmtwwfb.kerala.gov.inഎന്ന ഇമെയിലിലും ഓഗസ്റ്റ് 31വരെ അപേക്ഷിക്കാം.
തൊഴിലാളികൾക്കു കുടിശിക അടയ്ക്കുന്നതിനുള്ള സമയപരിധി സെപ്തംബർ 30 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്‌ഫോൺ: 04862 220308