ചെറുതോണി: പച്ചക്കറി കൃഷികളുടെയും ഫലവൃക്ഷതൈകളുടെയും പ്രവർത്തനം പൈനാവിൽ ബ്ലോക്ക് പഞ്ചായത്ത് വക ഒരേക്കർ ഭൂമിയിൽ പ്ലാവിൻ തൈ നട്ടുകൊണ്ട് ഒയിസ്‌ക ഇന്റർ നാഷണൽ ജില്ലാ പ്രസിഡന്റും സൗത്ത് ഇൻഡ്യാ കൗൺസിലറുമായ പാറത്തോട് ആന്റണി നിർവ്വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വൈസ് പ്രസിഡന്റ് ടിന്റു സുഭാഷ്, ഷാജി തുണ്ടത്തിൽ, സെബാസ്റ്റിൻ വടക്കേമുറി തുടങ്ങിയവർ പങ്കെടുത്തു.