ചെറുതോണി: ആദിവാസി വിഭാഗങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളും ഓണക്കോടിയും ഊരുകൂട്ടങ്ങൾ വഴി വിതരണം ചെയ്യണമെന്ന് ഇടുക്കി ജില്ല ഊരുകൂട്ടം അസോസേഷൻ. മുൻ കാലങ്ങളിൽ ആദിവാസി വിഭാഗങ്ങൾക്ക് ഓണത്തോട് അനുബന്ധിച്ച് ഓണക്കോടിയും ഓണ കിറ്റുകളും ഊര് കൂട്ടുംവഴിയാണ് വിതരണം ചെയ്തിരുന്നത്. റേഷൻ കടകൾ വഴി വിതരണം ചെയ്യാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കഞ്ഞിക്കുഴി പഞ്ചായത്ത് ഊരുകൂട്ടം ഭാരവാഹികളുടെ യോഗത്തിൽ ആവശ്യപ്പെട്ടു. റേഷൻ കടകൾ വഴി ഭക്ഷ്യധാന്യ കിറ്റികൾ വിതരണം ചെയ്യുമ്പോൾ എല്ലാം വിഭാഗം കാർഡ് ഉടമകളും കടകളിൽ എത്തുന്നതിനാൽ വൻ തിരക്ക് അനുഭവപ്പെടുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ 60 വയസ്സിന് മുകളിൽ പ്രായം ഉള്ളവർ കടയിൽ ക്യൂ നിൽക്കേണ്ട അവസ്ഥ ഉണ്ടാകുമെന്നും ഇത് മൂലം കൊവിഡ് വ്യാപനം ആദിവാസി ഊരുകളിൽ ഉണ്ടാകാമെന്നും ആദിവാസികൾ പറയുന്നു. റേഷൻ കടകൾ വഴി ഭക്ഷ്യധ്യാന്യങ്ങളും ഓണക്കോടിയും നൽകിയാൽ കഞ്ഞിക്കുഴി പഞ്ചായത്തിലെ മുഴുവൻ ആദിവാസി കുടുബങ്ങളും ഓണക്കിറ്റ് ബഹിഷ്‌കരിക്കുമെന്ന്
പഴയരിക്കണ്ടം ട്രൈബൽ കമ്യൂണി ഹാളിൽ കൂടിയ ഊര് മൂപ്പൻമാരുടെ യോഗത്തിൽ തിരുമാനിച്ചതായി ഊരുമൂപ്പൻ അസോസിയേഷൻ നേതാക്കളായ സജീവൻ തേനിക്കാക്കുടി, സജി താഴത്തേതിൽ, വി എം വിൻസന്റ് ,ഷാജി ഇറകുത്തി എന്നിവർ പറഞ്ഞു.