car
വാഴത്തോപ്പ് ചെട്ടിമാട്ടേൽക്കവലയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് നിയന്ത്രണം വിട്ട കാർ കൊക്കയിലേയ്ക്ക് മറിഞ്ഞനിലയിൽ.

ചെറുതോണി: വാഴത്തോപ്പ് ചെട്ടിമാട്ടേൽ കവലയിൽ പുതിയതായി വാങ്ങിയ കാർ റോഡിന് താഴെയുള്ള വയലിലേക്ക് മറിഞ്ഞു. മറിഞ്ഞ കാർ മരത്തിൽ തട്ടി നിന്നതിനാൽ അപകടം ഒഴിവായി. യാത്രക്കാർ നേരിയ പരിക്കുകളോടെ രക്ഷപെട്ടു. കാറിന്റെ ചില്ല് തകർത്താണ് യാത്രക്കാരെ പുറത്തെടുത്തത്. ഇന്നലെ പുതുതായി വാങ്ങിയ ആൾട്ടോ കാറുമായി ചെറുതോണിയിൽ നിന്ന് വാഴത്തോപ്പിലേക്ക് പോകും വഴി നിയന്ത്രണംനഷ്ടപ്പെടുകയായിരുന്നു.. വാഴത്തോപ്പ് നിവാസികളായ ആലാനിക്കൽ അനീഷ്, തട്ടു പറമ്പിൽ അനീഷ് എന്നിവരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതുവഴി എത്തിയ യാത്രക്കാരാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്