ചെറുതോണി: അവശ്യസാധന ഭേദഗതി ഓർഡിനൻസും കോൺട്രാക്ട് ഫാമിംഗ് നിയമവും, കാർഷികോൽപ്പനവിപണന നിയമഭേദഗതിയും പിൻവലിക്കണമെന്നും സംസ്ഥാനത്ത് വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ ക്കെതിരെ സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് രാഷ്ട്രീയ കിസാൻ മഹാസംഘ് മലനാട് കർഷകരക്ഷാസമിതിയുടെ നേതൃത്വത്തിൽ തടിയമ്പാട് നടത്തിയ സമരം ജോസ് ജോൺ ശൗര്യാംമാക്കൽ ഉദ്ഘാടനം ചെയ്തു.
കൊല്ലപ്പെട്ട കർഷകൻ മത്തായിയുടെ കുടുംബത്തിന് നീതി ഉറപ്പുവരുത്തണമെന്നും കടാശ്വസ കമ്മീഷനിലൂടെ പ്രഖ്യാപിച്ച കടാശ്വാസം കർഷകർക്ക് ഉടൻ ലഭ്യമാക്കണമെന്നും ഭാരവാഹികളാവശ്യപ്പെട്ടു. സമരത്തിന് ഭാരവാഹികളായ രാജു സേവ്യർ, അപ്പച്ചൻ ഇരുവേലി, ശശി കല്ലുകുന്നത്ത്, വക്കച്ചൻ ചേറ്റാനിയിൽ, വർഗീസ് വരകിൽ എന്നിവർ നേതൃത്വം നൽകി.