കട്ടപ്പന: കല്യാണത്തണ്ടിൽ സാമൂഹ്യ വിരുദ്ധശല്യം പതിവായതോടെ ഉറക്കംകെട്ട് നാട്ടുകാർ. കഴിഞ്ഞദിവസം രാത്രി മേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ച അഞ്ചംഗ സംഘം സി.പി.എമ്മിന്റെ കൊടിമരവും നശിപ്പിച്ചു. കല്യാണത്തണ്ടിലെ വ്യാപാരിക്കെതിരെ വധഭീഷണിയും മുഴക്കി. മുൻവൈരാഗ്യത്തിന്റെ പേരിൽ മുമ്പും ഇവർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടുള്ളതായി പരിസരവാസികൾ പറയുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് സി.പി.എം. ബ്രാഞ്ച് സെക്രട്ടറി സതീഷ് മുണ്ടാംപള്ളിയിൽ പറഞ്ഞു. അക്രമ സംഭവങ്ങൾ പതിവായതോടെ മേഖലയിൽ പൊലീസ് പട്രോളിംഗ് നടത്തണമെന്നും ആവശ്യമുയർന്നു.