തൊടുപുഴ: മൂലമറ്റം എക്‌സൈസ് റെയിഞ്ച് പാർട്ടി പെരിങ്ങാശ്ശേരി വെണ്ണിയാനി ഭാഗത്തു നിന്നും 70 ലീറ്റർ വാറ്റുചാരായവും 400 ലിറ്റർ വാഷും പിടിച്ചെടുത്തു.ഗ്യാസ് കുറ്റി, സ്റ്റൗ ;വാറ്റ് സെറ്റ് വാഷ് സ്‌കയിച്ചിരുന്ന 500 ലിറ്ററിന്റെ ടാങ്ക്, പാത്രങ്ങൾ എന്നിവയും ഇതോടൊപ്പം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കാള കുടുങ്കൽ വീട്ടിൽ സത്യരാജിന്റെ പേരിൽ കേസ്സെടുത്തു.ഓണം സ്‌പെഷ്യൽ ഡ്രൈ വിനോടനുബന്ധിച്ച് നടന്ന പ്രത്യേക റെയിഡിന്റെ ഭാഗമായാണ് കേസ് കണ്ടെടുത്തത്. എക്‌സൈസ് ഇൻസ്‌പെക്ടർ സുനിൽ ആന്റോ പ്രിവന്റീവ് ഓഫീസർ സാവിച്ചൻ മാത്യു. സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജേഷ്, ദിലീപ്, സമേഷ്, സിന്ധു. എന്നിവർ റെയ് ഡിൽ പങ്കെടുത്തു.