തൊടുപുഴ : ബിജെപിയുടെ ആദ്യകാല സംസ്ഥാന ട്രഷററും മുൻ ദേശീയ കൗൺസിൽ അംഗവുമായ ഡോ:രാമചന്ദ്രയെ ബിജെപി ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. ജില്ലാ പ്രസിഡന്റ് കെ എസ്. അജി അദ്ധ്യക്ഷത വഹിച്ചു.ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ. രാമൻപിള്ള വീഡിയോ കോൺഫറൻസിലൂടെ അനുസ്മരണ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു. പി. നാരായണൻജി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ബിജെപി ദേശീയ കൗൺസിൽ അംഗം ഏറ്റുമാനൂർ രാധാകൃഷ്ണൻ, സംസ്ഥാന സമിതി അംഗം പി. പി. സാനു,ജില്ലാ കാര്യവാഹ് അനിൽ ബാബു, വിദ്യാനികേതൻ സംസ്ഥാന സെക്രട്ടറി എ ജി രാധാകൃഷ്ണൻ, എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി .