തൊടുപുഴ: സി.എം.പി ജില്ലാ സെക്രട്ടറി കെ.സുരേഷ് ബാബു നടത്തി വന്ന 24 മണികൂർ ഉപവാസം സമാപിച്ചു.പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുക ,ജില്ലയിൽ പ്രകൃതിക്ഷോഭത്തിൽ നഷ്ടപ്പെട്ട വീടുകൾ പുനർ നിർമ്മിച്ചു നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപവാസം.യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.എസ്.അശോകൻ നാരങ്ങാനീരു നൽകി അവസാനിപ്പിച്ചു.കെ.എ കുര്യൻ ,വി.ആർ അനിൽ കുമാർ,അഡ്വ.ബിജു നടുവിലേടത്ത്,സുശീല ബാബു എന്നിവർ സംസാരിച്ചു.