തൊടുപുഴ: ഇടുക്കി കഞ്ഞിക്കുഴി എസ്.എൻ യു.പി സ്‌കൂളിലെ നിർധനരായ അഞ്ച് വിദ്യാർത്ഥികൾക്ക് എസ്.എൻ.ഡി.പി തൊടുപുഴ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി റ്ടി.വി കൈമാറി .കഞ്ഞിക്കുഴി ശാഖാ ഭാരവാഹികൾ ആണ് നിർധനരായ കുട്ടികളെ കണ്ടെത്തിയത് .എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശ പ്രകാരം നിർധനരായ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കണമെന്ന നിർദ്ദേശമാണ് മലയോര മേഖലയിലെ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ കുട്ടികൾക്ക് ടി.വി കൈമാറിയത്.യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി ചെയർമാൻ എ. ജി. തങ്കപ്പൻ ആദ്യ ടി.വി നൽകി യോഗം ഉദ്ഘാടനം ചെയ്തു .യൂണിയൻ കൺവീനർവി . ജയേഷ് മുഖ്യ പ്രഭാക്ഷണം നടത്തി .യൂണിയൻ വൈസ് ചെയർമാൻ ഡോ.കെ സോമൻ , കമ്മറ്റി അംഗം ഷാജികല്ലാറയിൽ ,യൂണിയൻയൂത്ത്മൂവ് മെന്റ് ചെയർമാൻ സന്തോഷ് ,കൺവീനർ ശരത് എന്നിവർ ടി.വി കൈമാറി .സ്‌കൂൾ മാനേജർ സജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ കഞ്ഞിക്കുഴി ശാഖാ പ്രസിഡന്റ് ശിവദാസ് ,സെക്രട്ടറി വിജയൻ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ കമ്മറ്റി അംഗം സിനോജ് നന്ദി പറഞ്ഞു.