തൊടുപുഴ : എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിൽ ചിങ്ങം ഒന്ന് പതാക ദിനമായി ആചരിച്ചു. യൂണിയൻ ഓഫീസിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ.സോമൻ പതാക ഉയർത്തി. യൂണിയൻ കൺവീനർ ജയേഷ്.വി, യൂണിയൻ വനിതാ സംഘംയൂണിയൻ പ്രസിഡന്റ് പൊന്നമ്മ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. യൂണിയന്റെ 46 ശാഖ ഓഫീസുകളിലും ഗുരുക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും മുഴുവൻ ഭവനങ്ങളിലും പതാക ഉയർത്തി.