
തൊടുപുഴ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ തൊടുപുഴ നിയോജക മണ്ഡലത്തിലെ സ്‌കൂളുകളിൽ നിന്നും എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയവരെ ആദരിക്കുന്നതിനായി പ്രതിഭാസംഗമം നടത്തി.
ഹയർ സെക്കണ്ടറി പരീക്ഷയിൽ 1200 ൽ 1200 മാർക്കും കരസ്ഥമാക്കിയ ആറു വിദ്യാർത്ഥികൾക്ക് ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ. ലാപ്‌ടോപ്പും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. കുമാരമംഗലം എം.കെ.എൻ.എം. ഹയർ സെക്കണ്ടറി സ്‌കൂളിലെ ഡെൽന വി. ജോൺ, മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്‌കൂളിലെ സാനിയ റോസ് ആന്റണി, വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ജോണ ജോയി, കരിമണ്ണൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ആഷ്‌ലിൻ ജെയിംസ്, റ്റീന മരിയ സാജു, അനുഷ ജോർജ് എന്നിവരാണ് മുഴുവൻ മാർക്കും കരസ്ഥമാക്കിയവർ. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ കുമാരമംഗലം സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് സമ്മാനിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓരോ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളേയും പ്രത്യേക സമയം നൽകിയാണ് വിളിച്ചു ചേർക്കുന്നത്.
ഇന്ന് മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്‌കൂൾ, സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ അർഹരായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിക്കും.