തൊടുപുഴ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ തൊടുപുഴ മടക്കത്താനം സ്വദേശി വിനായക് എം. മാലിൽ നെ തെക്കേ ഇൻഡ്യയിലെ പ്രമുഖ സിനിമാ നിർമാതാക്കളായ റോസ്‌ലാൻഡ് സിനിമാസിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. റോസ് ലാൻഡ് സിനിമാസിന്റെ ഉടൻ റിലീസാവുന്ന ''ഇത് എൻ കാതൽ പുത്തകം'' എന്ന ചിത്രത്തിന്റെ താരങ്ങളും അണിയറ പ്രവർത്തകരും ആണ് എത്തിയത്. ചിത്രത്തിലെ നായകൻ ജോമി ജേക്കബ് ട്രോഫി നൽകി വിനായകനെ ആദരിച്ചു. ചിത്രത്തിലെ പിന്നണി ഗായകൻ പ്രവീൺ കൃഷ്ണ പൊന്നാട അണിയിച്ചു. അനു മൂവാറ്റുപുഴ കാഷ് അവാർഡ് നൽകി. നോവലിസ്റ്റ് മാത്യു അയ്യങ്കുഴ ആശംസ നേർന്നു. മൻകി ബാത്ത് പരിപാടിയിൽ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ച വിദ്യാർത്ഥിയാണ് വിനായക്. സിനിമാതാരങ്ങളായ മോഹൻലാൽ, സുരേഷ്‌ഗോപി, ദുൽഖർ സൽമാൻ എന്നിവരും നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.