തൊടുപുഴ: അധികൃതരുടെ അവഗണന കാരണം സാമൂഹിക വിരുദ്ധരുടെ താവളമായിമാറിയ വണ്ണപ്പുറം വാൽപ്പാറ ആദിവാസി കോളനിയിലെ എസ്.റ്റി. കമ്മ്യൂണിറ്റി ഹാളിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കി ജനങ്ങൾക്ക് ഉപകാരപ്രദമാക്കി മാറ്റണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
സ്ഥലത്ത് കൃത്യമായ പൊലീസ് പട്രോളിംഗ് നടത്തണമെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടാൽ കർശന നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ആവശ്യപ്പെട്ടു. തൊടുപുഴ ഡിവൈ. എസ്.പിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. യഥാസമയം പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താത്തതിനാൽ കെട്ടിടത്തിന്റെ വാതിലുകളും ജനാലകളും പൊളിഞ്ഞ അവസ്ഥയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കെട്ടിടം
പൂട്ടി സൂക്ഷിക്കാൻ കഴിയാറില്ല. ഇവിടം ഇഴജന്തുക്കളുടെ താവളമാണ്. മഴക്കാലത്ത് കെട്ടിടത്തിന്റെ ഉള്ളിൽ വെള്ളം നിറയപത്ത് വർഷം മുമ്പ് ആദിവാസികൾക്ക് മീറ്റിംഗ് നടത്തുന്നതിനായി പഞ്ചായത്ത് പണി കഴിച്ചിട്ടുള്ളതാണ് കെട്ടിടം. കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളതാണെന്ന് വണ്ണപ്പുറം പഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നിലവിൽ പദ്ധതി സ്പിൽ ഓവർ വർക്കായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുംറിപ്പോർട്ടിൽ പറയുന്നു.