ചെറുതോണി : സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷന്റെ (എസ്.സി.എഫ്.ഡബ്ല്യു.എ.) ആഭിമുഖ്യത്തിൽ അടിയന്തിരാവശ്യങ്ങൾ ഉന്നയിച്ച് സംഘടനാ പ്രവർത്തകർ നാളെ വീടുകളിൽ ഉപവാസ സമരം നടത്തുന്നു. വയോജനങ്ങളോട്‌കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക. വാർദ്ധക്യകാല പെൻഷൻകേന്ദ്രവിഹിതമായ 200 രൂപയിൽ നിന്നും 5000 രൂപയായി വർദ്ധിപ്പിക്കുക.കൊവിഡ് കാലത്ത് ആറ് മാസത്തേയ്ക്ക് 7500 രൂപ വീതം നൽകുക. വയോജനങ്ങൾക്ക് പ്രത്യേക ആരോഗ്യസംരക്ഷണ പദ്ധതികൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് ജില്ലാ പ്രസിഡന്റ് കെ.ആർ. ജനാർദ്ദനൻ അറിയിച്ചു.