ഇടുക്കി: ജില്ലാകളക്ടറുടെ അധീനതയിലുള്ള വാഹനങ്ങളുടെ പഴയ ടയറുകൾ സെപ്തംബർ 25ന് രാവിലെ 11 ന് കളക്ടറേറ്റിൽ പരസ്യമായി ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം 10.30ന് മുമ്പായി നിരതദ്രവ്യം കെട്ടിവയ്ക്കണം. മുദ്രവച്ച ടെണ്ടറുകൾ ജില്ലാകലക്ടർ, ഇടുക്കി എന്ന വിലാസത്തിൽ സെപ്തംബർ 24ന് വൈകിട്ട് മുന്ന് മണിക്കകം സമർപ്പിക്കണം. ടെണ്ടറുകൾ സമർപ്പിക്കുന്ന കവറിന് പുറത്ത് ടയറുകൾ ലേലം ചെയ്യുന്നതിനുള്ള ടെണ്ടർ എന്ന് രേഖപ്പെടുത്തണം.