തൊടുപുഴ: സംസ്ഥാന സർക്കാർ ക്ഷീരവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന കൊറോണ സമാശ്വാസ കാലിത്തീറ്റ ധനസഹായ പദ്ധതിയുടെ തൊടുപുഴ ബ്ലോക്ക് തല ഉദ്ഘാടനം നടത്തി. കോലാനി ക്ഷീര സംഘം പ്രസിഡന്റ് കെ.ജെ. മാത്യു കാലാപ്പിള്ളിൽ അദ്ധ്യക്ഷനായി. തൊടുപുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. ഹരി കാലിത്തീറ്റയുടെ ബ്ലോക്ക് തല ഉദ്ഘാടനം നടത്തി. ക്ഷീരവികസന വകുപ്പ് തൊടുപുഴ ബ്ലോക്ക് ഡയറി എക്സ്റ്റൻഷൻ ഓഫീസർ റിനു തോമസ് പദ്ധതി വിശദീകരണം നടത്തി. നഗരസഭ കൗൺസിലർ ആർ. അജി സംഘതല ഉദ്ഘാടനം നിർവഹിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ് എരിച്ചിരിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ പി.വി. ഷിബു, സംഘം സെക്രട്ടറി ബിജു എന്നിവർ സംസാരിച്ചു.