തൊടുപുഴ: തൊടുപുഴ സ്‌നേഹദീപം ട്രസ്റ്റ്‌കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ കരുതലിന്റെ കരസ്പർശവുമായി രംഗത്ത് . ഷെയർ ആൻഡ് കെയർ എന്ന പദ്ധതിയാണ് മാനേജിങ് ട്രസ്റ്റിയും കണ്ടിരിക്കൽ ജൂവലറി ഉടമയുമായ മാത്യു കണ്ടിരിക്കലിന്റെനേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്നത്. വീടുകളിൽമാറ്റിവച്ചിരിക്കുന്നഉപയോഗയോഗ്യമായവസ്തുക്കൾപഴയതോ, പുതിയതോആവശ്യക്കാർക്ക്‌സ്‌നേഹദീപത്തിലൂടെസൗജന്യമായികൈമാറാം.കിടക്കകൾ, തലയണ,ടോർച്ച്, എമർജൻസിലൈറ്റ്,തേപ്പ്‌പെട്ടി, മിക്‌സി, ഫാൻ,മേശ, കസേരകൾ, കട്ടിലുകൾ, ഫർണീച്ചറുകൾ, സൈക്കിളുകൾ, പാത്രങ്ങൾതുടങ്ങിതുടർന്നുംഉപയോഗിക്കാവുന്നഎല്ലാഗൃഹോപകരണങ്ങളുംസ്‌നേഹദീപത്തിലൂടെകൈമാറാം.ഇതിനായിതൊടുപുഴകുമാരംഗലംപാറജംഗ്ഷനിലെകണ്ടിരിക്കൽബിൽഡിംഗ്‌സിൽഒരുമുറിസജ്ജമാക്കിയിട്ടുണ്ട്. സന്മനസുള്ളവർക്ക്‌നൽകാൻഉദേശിക്കുന്നസാധനങ്ങൾഇവിടെഎത്തിച്ചുനൽകാം.സ്‌നേഹദീപത്തിന്റെദൗത്യത്തിൽപങ്കാളികളാകുന്നവർഇവിടെസൂക്ഷിച്ചിട്ടുള്ളബുക്കിൽതങ്ങളുടെപേരും,ഫോൺനമ്പരുംസംഭാവനചെയ്യുന്നസാധനവുംതീയതിയുംഎഴുതിയാൽമതി.അർഹരായവർക്ക്‌സ്‌നേഹദീപത്തിൽനിന്നുംആവശ്യമായസാധനങ്ങൾഇതേമാതൃകയിൽ ഞായറാഴ്ചകളിൽതെരഞ്ഞെടുക്കാനുംസാധിക്കും..പദ്ധതിക്ക് തുടക്കം കുറിച്ചു കൊണ്ട് തൊടുപുഴ പാണങ്കാട്ടു ഏജൻസി സ് ഉടമ നാലു പുതിയ കസേരകൾ സംഭാവന ചെയ്തു.കഴിഞ്ഞ ഞായറഴ്ച പദ്ധതിക്ക് തുടക്കം കുറിച്ചു.
ഫാ. ബെന്നി ഓടക്കൽ പ്രാർത്ഥനയോടെ ആരംഭിച്ചയോഗത്തിൽ ഗ്രാമപഞ്ചായത്തു മെമ്പർമാരായ അഡ്വ. ബിനു , ജെയിംസ് വഴുതലക്കാട്ട് , ഉഷ , ത്രിവേണി റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് രതീഷ്, ,ടോമി ഓടിക്കൽ,മാനേജിങ് ട്രസ്റ്റി മാത്യു കണ്ടിരിക്കൽ എന്നിവർ പങ്കെടുത്തു. എല്ലാ ഞായറാഴ്ച ദിവസങ്ങളിലും രാവിലെ ഒൻപതര മുതൽ 12 മണി വരെ അവിടെയുള്ള സാധനങ്ങൾ ആവശ്യക്കാർക്ക് സൗജന്യമായി ഓരോന്നുവീതം തിരഞ്ഞെടുക്കാവുന്നതാണ്.