thankappan

തൊടുപുഴ: എസ്.എൻ.ഡി.പി യോഗം മുട്ടം ശാഖയുടെ ഗുരുകാരുണ്യ പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനം തൊടുപുഴ യൂണിയൻ ചെയർമാൻ എ.ജി.തങ്കപ്പൻ നിർവ്വഹിച്ചു. ശാഖാ പ്രസിഡന്റ് കെ. വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൊടുപുഴ യൂണിയൻ കൺവീനർ വി. ജയേഷ്, വൈസ് ചെയർമാൻ ഡോ.കെ. സോമൻ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല സന്തോഷ് എന്നിവർ സംസാരിച്ചു.ശാഖ കമ്മിറ്റി അംഗങ്ങൾ, വനിതാ സംഘം ഭാരവഹികൾ ,യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.യോഗത്തിൽ ശാഖ സെക്രട്ടറി വി.ബി. സുകുമാരൻ സ്വാഗതവും സുരഭി ബിജു നന്ദിയും പറഞ്ഞു.