road

ചെറുതോണി: നേര്യമംഗലം -ഇടുക്കി ദേശീയപതായിൽ മരച്ചില്ലകളും മുൾപ്പടർപ്പുകളും റോഡിലേയ്ക്ക് ചാഞ്ഞു, ദൂക്കാഴ്ച്ചയ്ക്ക് തടസമായി. കനത്ത മഴയെത്തുടർന്ന് പലസ്ഥലങ്ങളിലും കട്ടിംഗിടിഞ്ഞ് മണ്ണ് വീണ് തടസമായി കിടപ്പുണ്ട്. മരച്ചില്ലകൾ റോഡിന്റെ സൈഡിലേയ്ക്ക് ചാഞ്ഞുനിൽക്കുന്നതിനാൽ വാഹനങ്ങളുടെ ദൂരക്കാഴ്ച തടസപ്പെടുന്നു. വാഹനങ്ങൾ അടുത്തെത്തുമ്പോൾ മാത്രമാണ് കാണാൻ കഴിയൂ. ഇതുമുലം നിരവധിഅപകടങ്ങളാണ് നടക്കുന്നത്. കാൽനടയാത്രക്കാർക്കും ബൈക്ക് യാത്രക്കാർക്കും അപകടം സംഭവിക്കാറുണ്ട്. മുൻകാലങ്ങളിൽ പൊതുമരാമത്ത് വകുപ്പ് റോഡ് സൈഡിലെ കാടുകൾ വെട്ടിമാറ്റുമായിരുന്നു. രണ്ടുവർഷമായി കാടുകൾ വെട്ടുന്നില്ല.