ഇടുക്കി: ഇടുക്കി ബ്ലോക്കിൽ നടത്തുന്ന സ്‌നേഹധാര പാലിയേറ്റീവ് പദ്ധതിയിലേക്ക് 2021 മാർച്ച് 31വരെ കരാർ അടിസ്ഥാനത്തിൽ ബൊലീറൊ, ടാറ്റാസുമോ, ടവേര, എൻജോയ് എന്നീ വാഹനം ലഭ്യമാക്കുന്നതിന് ടാക്‌സി വാഹനങ്ങളുടെ ടെണ്ടർ ക്ഷണിച്ചു. മോഡൽ 2015 അതിനുശേഷമോ. പരമാവധി പ്രതിമാസം 2000 കി.മീ ഓടുന്നതിന് (ഇന്ധനം, ഡ്രൈവർ ഉൾപ്പെടെ) 34000 രൂപയും തുടർന്നുവരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ നിരക്കിൽ വാടക നൽകും. ടെണ്ടർ ഫോം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ സെപ്തംബർ നാലിന് വൈകിട്ട് അഞ്ച് വരെ ലഭിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ, ഭാരതീയ ചികിത്സാ വകുപ്പ് , ഇടുക്കി എന്ന പേരിൽ എസ്.ബി.ഐ ഇടുക്കിയിൽ മാറാവുന്ന തരത്തിൽ 1500 രൂപയുടെ നിരതദ്രവ്യം സെപ്തംബർ ഏഴിന് ഉച്ചകഴിഞ്ഞ് ഒരു മണിക്ക് മുമ്പായി നേരിട്ടോ തപാൽ , സ്പീഡ് പോസ്റ്റ്, കൊറിയർ മുഖേനയോ സമർപ്പിക്കണം. സെപ്തംബര് ഏഴിന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ടെണ്ടർ തുറക്കും. വിവരങ്ങൾക്ക് ഫോൺ 04862 232318.