ഇടുക്കി: കൊവിഡ് 19 പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളതും കേരളാ ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി സമിതിയിൽ അംഗത്വമുള്ളതുമായ ഉടമ/ തൊഴിലാളികൾക്ക് 2020 ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള ആറുമാസ കാലയളവിലെ ഉടമ/ തൊഴിലാളി അംശാദായം പൂർണ്ണമായും ഒഴിവാക്കി. ക്ഷേമനിധിയിൽ അംഗമില്ലാത്ത മോട്ടോർ മേഖലയിലും ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് മേഖലയിലും ജോലി ചെയ്യുന്ന തൊഴിലാളികൾ പാസഞ്ചർ ഗൈഡുകൾ, ഡ്രൈവിംഗ് സ്‌കൂൾ ജീവനക്കാർ എന്നീ വിഭാഗങ്ങളിലെ തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ അംഗത്വം രജിസ്റ്റർ ചെയ്യാം. പദ്ധതിയിൽ അംഗമാകുന്ന മുറയ്ക്ക് 1000 രൂപ കൊവിഡ് 19 ധനസഹായം ലഭിക്കും.