ഇടുക്കി: ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്ന/ ക്രൈസിസിൽ അകപ്പെടുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഹ്രസ്വകാല താമസത്തിനായി കെയർ ഹോം/ ഷോർട്ട് സ്റ്റേ ഹോമുകൾ ആരംഭിക്കുന്നതിന് പുനരധിവാസ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ളതും സമൂഹത്തിൽ വിശ്വാസ്യത തെളിയിച്ചിട്ടുള്ളതുമായ അംഗീകൃത എൻ.ജി.ഒകളിൽ നിന്നും പ്രൊപ്പോസൽ ക്ഷണിച്ചു. നിലവിൽ ഒരേ സമയം 30 പേർക്ക് താമസ സൗകര്യം ലഭ്യമാക്കാൻ കഴിയുന്ന കെട്ടിടവും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കണം. പ്രപ്പോസലുകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ആഗസ്റ്റ് 25 ന് വൈകിട്ട് അഞ്ചിന് മുമ്പ് ഡയറക്ടർ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, അഞ്ചാംനില, വികാസ് ഭവൻ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ 0471 2306040.