ഇടുക്കി: പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ ഇടുക്കി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസറുടെ അധികാരപരിധിയിൽ നാടുകാണിയിൽ പ്രവർത്തിക്കുന്ന ഗവ. ഐ.റ്റി.ഐയിൽ 2020-22 ഇലക്ട്രീഷ്യൻ, 2020-21 പ്ലംബർ ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി അടിസ്ഥാന യോഗ്യതയുള്ള കോഴ്‌സിന് 80 ശതമാനം സീറ്റുകൾ പട്ടികവർഗ്ഗ വിഭാഗത്തിനും 10 ശതമാനം സീറ്റുകൾ പട്ടികജാതി വിഭാഗത്തിനും 10 ശതമാനം ജനറൽ വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. പട്ടികവർഗ്ഗജാതി വിഭാഗത്തിലെ ട്രെയിനികൾക്ക് പഠനോപാധികൾ, ലംപ്‌സം ഗ്രാന്റ്, താമസം, ഭക്ഷണത്തിനുള്ള ഗ്രാന്റ്, യൂണിഫോം എന്നിവ നൽകും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി സെപ്തംബർ അഞ്ച് വൈകിട്ട് അഞ്ച് മണി. അപേക്ഷകൾ ഇമെയിൽ ആയും stdditinadukani@gmail.com, itcputhedom@gmail.com ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്ത് പൂരിപ്പിച്ചും നൽകാം. ഫോൺ 9447829659.