രാജകുമാരി: രാജകുമാരിയിൽ പ്രവർത്തിക്കുന്ന ബിവറേജസ് കോർപ്പറേഷൻ ഔട്ട് ലെറ്റിലെ ജീവനക്കാർക്ക് കൊവിഡ് നെഗറ്റീവ് ആയ സാഹചര്യത്തിൽ തുടർന്നും കൊവിഡ് ചട്ടങ്ങൾ പാലിച്ചുകൊണ്ട് തുറന്നു പ്രവർത്തിക്കാൻ ജില്ലാ കളക്ടർ അനുമതി നൽകി . നേരത്തെ സെക്യൂരിറ്റി ജീവനക്കാരന് രോഗം ബാധിച്ച സാഹചര്യത്തിൽ ഔട്ട് ലെറ്റ് അടച്ച് ജീവനക്കാർ ക്വാറന്റൈനിൽ ആയിരുന്നു.