ചെറുതോണി: വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ പി.എസ് ശ്രീജ യ്ക്ക് നേരെയുള്ള ആസിഡ് ആക്രമണത്തിൽ ഭർത്താവ് അനിലിലെ ഇടുക്കി കോടതി റിമാന്റ് ചെയ്തു. ഈ മാസം 27 വരെയാണ് റിമാന്റ് ചെയ്തത്. വധശ്രമത്തിനാണ് മരിക്കാശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ വൈകിട്ട് കസ്റ്റഡിയിൽ എടുത്ത അനിലിനെ കോടതി നിർദ്ദേശപ്രകാരം തുടങ്ങനാടുള്ള പ്രത്യേക കൊറെന്റൻ സെന്ററിലേക്ക് മാറ്റിയിരുന്നു. ഇന്നലെ സ്രവം എടുത്തു. പരിക്കേറ്റ ശ്രീജ തൊടുപുഴ സ്വകാര്യ ആശൂപത്രിയിൽ ചികിൽസയിലാണ് . പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.