ചെറുതോണി:കുളമാവ് അണ്ണാച്ചി വളവിനു സമീപം ബൈക്കിന് തീപിടിച്ചു. ബൈക്ക് ഓടിച്ചിരുന്ന മൂലമറ്റം സ്വദേശിയായ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ആറു മണിയോടെ കൂടിയാണ് ആണ് അപകടം. കുളമാവിൽ നിന്ന് മൂലമറ്റത്ത് പോവുകയായിരുന്നു കുളമാവിൽ കേബിൾ നെറ്റ് വർക്ക് നടത്തുന്ന സുരേഷ് .ബൈക്കിന് പിന്നിൽ തീ കണ്ട് പിന്നാലെ എത്തിയ വാഹന യാത്രികർ മുന്നറിയിപ്പ് നൽകിയതോടെ അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു..ബൈക്ക് പൂർണമായും കത്തിയമർന്നു.മൂലമറ്റത്ത് നിന്ന് ഫയർ എൻജിൻ എത്തിയാണ് തീയണച്ചത് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു കുളമാവ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.