pj

പന്നിമറ്റം: . പന്നിമറ്റം ചിറക്കൽ ഫാമിലി ഉടമസ്ഥതയിലുള്ള അന്താരാഷ്ട്ര ടാക്സ് കൺസൾട്ടൻസി അവന്ത് ടാക്സ് ഗ്രൂപ്പ് ഏഴ് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകി. ഫോണുകൾ സ്പെഷ്യൽ സ്കൂൾ ജില്ലാ കോർഡിനേറ്റർ സി. ജൂബി ആൻസ് വൻമേലിന് പി.ജെ.ജോസഫ് എം.എൽ.എ കൈമാറി. അനുഗ്രഹ സെപെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സി.മെർലിറ്റ് തോട്ടുങ്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മർട്ടിൽ മാത്യു മുഖ്യ പ്രഭാഷണം നടത്തി. പന്നിമറ്റം സെൻ്റ്. സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാ.തോമസ് പൂവത്തിങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.മോനിച്ചൻ, സജി കോര, വൈസ് പ്രിൻസിപ്പൽ സി. ആൻസ് ഉണ്ണിയേഴത്ത് എന്നിവർ പ്രസംഗിച്ചു. പൂമാല ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും കോമേഴ്സിൽ ഫുൾ എപ്ലസ് നേടിയ സോന ബെന്നിക്ക് ഗാന്ധിജി സ്റ്റഡി സെന്റർ മണ്ഡലം കമ്മിറ്റിയുടെ മെമന്റോ പി.ജെ. ജോസഫ് എം.എൽ.എ നൽകി .