തൊടുപുഴ : ചീനിക്കുഴി - പാറമട റോഡിന് രണ്ടു കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി പി.ജെ. ജോസഫ് എം.എല്‍.എ അറിയിച്ചു. റോഡില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനും ചീനിക്കുഴി ജംഗ്ഷന്‍ നവീകരണത്തിനും പെരിങ്ങാശ്ശേരി മുതല്‍ മൂലേക്കാട് വരെയുള്ള ഭാഗം ടാറിംഗ് നടത്തുന്നതിനും വേണ്ടിയാണ് തുക വിനിയോഗിക്കുക. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുന്നതിനാവശ്യമായ നടപടി ഉടന്‍ സ്വീകരിക്കുമെന്നും ജോസഫ് പറഞ്ഞു.