തൊടുപുഴ: എസ്.എസ്.എൽ.സി, റ്റി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ എൺപത് ശതമാനത്തിനുമേൽ മാർക്കുള്ളവർക്കും ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി അവസാന പരീക്ഷയിൽ തൊണ്ണൂറ് ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവർക്കും ഡിഗ്രി, പി.ജി., ടി.ടി.സി., ഐ.റ്റി.ഐ., ഐ.റ്റി.സി., പോളിടെക്‌നിക്, ജനറൽ നേഴ്‌സിംഗ്, പ്രൊഫഷണൽ ഡിഗ്രി, എം.ബി.ബി.എസ്., പ്രൊഫഷണൽ പി.ജി., മെഡിക്കൽ പി.ജി. കോഴ്‌സുകളിൽ അവസാന പരീക്ഷകളിൽ എൺപത് ശതമാനത്തിൽ കുറയാതെ മാർക്കു നേടിയവരുമായ കർഷക തൊഴിലാളിക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡിന് സെപ്തംബർ 10 നു മുൻപ് കർഷക തൊഴിലാളി ക്ഷേമനിധി ജില്ലാ ഓഫീസുകളിൽ നിശ്ചിത ഫാറത്തിൽ അപേക്ഷ നൽകണമെന്ന് സംസ്ഥാന ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.
അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റ്, ക്ഷേമനിധി അംഗത്വ പാസ് ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, റേഷൻകാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഹാജരാക്കണം. സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ചവർക്കാണ് വിദ്യാഭ്യാസ അവാർഡ് നൽകുന്നത്. അംശാദായ തവണ കുടിശിക ഉണ്ടാകരുത്. ക്ഷേമനിധി ഓഫീസിൽ പാസ്ബുക്ക് ഡിജിറ്റലൈസേഷൻ നടപടി പൂർത്തീകരിക്കണമെന്നും ഓഫീസർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ക്ഷേമനിധി ജില്ലാ ഓഫീസുകളിൽ ബന്ധപ്പെടേണ്ടതാണ്.