തൊടുപുഴ: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടും സ്വർണ്ണക്കടത്തു കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടും യു ഡി എഫിന്റെ ആഭിമുഖ്യത്തിൽ 24ന് നടത്താൻ നിശ്ചയിച്ചിരുന്ന വാർഡ്തല സത്യഗ്രഹ സമരം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ പേരു ചേർക്കുന്ന പ്രവർത്തനങ്ങൾ നടന്നു വരുന്നതിനാൽ 27ലേക്ക് മാറ്റി വച്ചതായി യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകൻ അറിയിച്ചു.