samaram

തൊടുപുഴ: പിഎസ്. സി പിൻവാതിൽ നിയമനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം ബി. ജെ. പി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് മനു ഹരിദാസ് അദ്ധ്യക്ഷത വഹിച്ച സമരത്തിൽ കർഷകമോർച്ച ജില്ലാ ട്രഷറർ സുരേഷ് നാരായണൻ, ബിജെപി ജില്ല ഓഫീസ് സെക്രട്ടറി സനൽ പുരുഷോത്തമൻ, യുവമോർച്ച മുനിസിപ്പൽ പ്രസിഡന്റ് ബി.വിശാഖ്, ജനറൽ സെക്രട്ടറി അർജുൻ രാധാകൃഷ്ണൻ, മണ്ഡലം സമിതി അംഗം ദേവൻ സി എച്ച് എന്നിവർ സംസാരിച്ചു.