ഇടുക്കി: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം തുല്യത കോഴ്‌സിന്റെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി തുല്യത പഠിതാക്കൾക്കുള്ള പാഠപുസ്തങ്ങളുടെ വിതരണവും ആരംഭിച്ചു. ജില്ലയിൽ ഏഴ് സമ്പർക്ക പഠനകേന്ദ്രങ്ങളാണുള്ളത്. നിലവിൽ ഇവർക്ക് ഓൺലൈനായാണ് ക്ലാസ്സുകൾ നടത്തുന്നത്.

സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾകരീം, അസിസ്റ്റന്റ് കോർഡിനേറ്റർ ജെമിനി ജോസഫ്, സാക്ഷരത സെന്റർ കോർഡിനേറ്റർമാരായ ഡോളി ജോണി, ഐബി ചാക്കോച്ചൻ, വിനു പി ആന്റണി എന്നിവർ പങ്കെടുത്തു.