ചെറുതോണി: വാത്തിക്കുടി പഞ്ചായത്ത് മുരിക്കാശ്ശേരിയിൽ ആധുനിക സൗകര്യങ്ങളോടെ ആധുനികരീതിയിൽ നാലുകോടി മൂന്നു ലക്ഷം രൂപ ചെലവിൽ നിർമിച്ച ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും ബസ്റ്റാന്റിന്റെയും വിശ്രമകേന്ദ്രത്തിന്റെയും ഉദ്ഘാടനവും നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ ഓൺലൈനിൽ നിർവ്വഹിക്കും. മന്ത്രി എം.എം. മണി അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി, റോഷി അഗസ്റ്റ്യൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാജു, ജില്ലാ പഞ്ചായത്ത് മെമ്പർ നോബിൾ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സുനിത സജീവ്, സെലിൻ കുഴിഞ്ഞാലിൽ, കെ.പി. സുരേന്ദ്രൻ, കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം സി.വി. വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ ശ്രീജ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.വി. കുര്യാക്കോസ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പ്രദീപ് ജോർജ്, ബാങ്ക് പ്രസിഡന്റുമാരായ ഇ.എൻ.ചന്ദ്രൻ, ഷൈൻ തോമസ്, മർച്ചന്റ് അസോസിയേഷൻ ജില്ലാ ട്രഷറർ സണ്ണി പൈമ്പിള്ളിൽ, വ്യാപാരി സമിതി പ്രസിഡന്റ് ജോസ് വർഗീസ് തുടങ്ങിയവർ പങ്കെടുക്കും.