ചെറുതോണി: ഹൈറേഞ്ച് മോട്ടോർ തൊഴിലാളി അസോസിയേഷൻ കരിമ്പൻ യൂണിറ്റിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കുള്ള കൊവിഡ് 19 ധനസഹായം വിതരണം ചെയ്തു. റോഷി അഗസ്റ്റിൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.എച്ച് എം ടി എ കരിമ്പൻ യൂണിറ്റ് പ്രസിഡന്റ് സലിം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് പ്രതിസന്ധിക്കിടെ തൊഴിൽ കുറഞ്ഞ സാഹചര്യത്തിലാണ് ആശ്വാസ ധനസഹായം നൽകിയത്. ചടങ്ങിൽ ആൽപാറ ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് എച്ച് എം ടി എ സ്‌പോൺസർ ചെയ്ത ടെലിവിഷനുകൾ വിതരണം ചെയ്തു. വാർഡ് മെമ്പർ ബാബു ജോർജ്, എച്ച് എം ടി എ എക്‌സിക്യൂട്ടിവ് മെമ്പർ ജേക്കമ്പ് പിണക്കാട്ട്, കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് പി.കെ ഗോപി, ബാലചന്ദ്രൻ എം കെ, മർച്ചന്റ് അസോസിയേഷൻ കരിമ്പൻ യൂണിറ്റ് പ്രസിഡന്റ് ഡൊമനിക്ക് പൂവത്തിങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.