കട്ടപ്പന നഗരസഭയിലെ 3, 8, 9, 10, 14, 20, 28, 29 എന്നീ വാർഡുകളിൽ ഉൾപെട്ടുവരുന്ന കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ നിന്ന് ഒന്നരകിലോമീറ്റർ (1.5 സാ) ചുറ്റളവിലുള്ള പ്രദേശം മൈക്രോ കണ്ടെയ്‌മെന്റ് സോൺ ആയി ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. കട്ടപ്പന മാർക്കറ്റ് പൂർണ്ണമായി അടച്ചിടണം.
വാർഡ് 17 പൂർണ്ണമായും കണ്ടെയ്‌മെന്റ് സോൺ ആയി ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിനു പുറമെയാണ് പുതിയ ഉത്തരവ്.
ഇതോടെ കട്ടപ്പന ടൗൺ പൂർണ്ണമായും അടച്ചു.