തൊടുപുഴ : കോട്ടയം തൊടുപുഴ ചെയിൻ സർവീസ് നടത്തുന്ന കെഎസ്ആർറ്റിസി ബസിൽ വനിതാ കണ്ടക്ടറുടെ ബാഗ് മോഷണം പോയി . കിളിമാനൂർ സ്വദേശിനി എസ് .രേഖയുടെ ബാഗാണ് മോഷണം പോയത് . ബസിനു പിൻഭാഗത്തെ കണ്ടക്ടർ സീറ്റിനു താഴെയുള്ള അറയിലാണ് ബാഗ് വെച്ചിരുന്നത്. . ടിക്കറ്റ് റാക്കും , സ്വന്തം പണവും , പാൻ കാർഡ് അടങ്ങുന്ന രേഖകളുമാണ് നഷ്ടപ്പെട്ടത് . തൊടുപുഴയിൽ നിന്നു വൈകിട്ട് ആറരക്ക്
സർവീസ് തുടങ്ങാൻ നേരമാണ് മോഷണം ശ്രദ്ധയിൽ പെട്ടതെന്ന് കണ്ടക്ടർ രേഖ പറഞ്ഞു . കോട്ടയം ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്കും പൊലീസിലും പരാതി നൽകി .