saju

അറക്കുളം: ആസ്‌കോ ബാങ്ക് മുൻ ചെയർമാനും പഞ്ചായത്ത് അംഗവും ഡി.സി.സി സെക്രട്ടറിയുമായിരുന്ന കൊങ്ങോലയിൽ സാജു ജോർജ് (കൊങ്ങോല സാജു -60) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് അറക്കുളം സെന്റ് മേരീസ് പുത്തൻ പള്ളിയിൽ. ഭാര്യ ജാൻസി കാഞ്ഞാർ മാട്ടേൽ കുടുംബാംഗം. മക്കൾ: നീനു (ആസ്‌കോ ബാങ്ക് അറക്കുളം), മിനു (സെന്റ് മേരീസ് ഹോസ്പിറ്റൽ തൊടുപുഴ). മരുമക്കൾ: ജോളിൻ വാളിപ്ലാക്കൽ (തീക്കോയി), നിതിൻ കുന്നുംപുറത്ത് (മുട്ടം).