തൊടുപുഴ: ഏലപ്പാറ മുതൽ ഹെലിബെറിയ വരെയുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ പരിഹാര മാർഗ്ഗങ്ങൾ നാലാഴ്ചക്കകം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഏലപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്.
സാധാരണക്കാരായ തൊഴിലാളികൾ ഏലപ്പാറയിലേക്ക് പോകുന്ന റോഡിന്റെ അറ്റകുറ്റപണികൾ മൂന്ന് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണെങ്കിലും മുന്നോട്ടു നീങ്ങുന്നില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാട സ്വാമി സമർപ്പി ച്ച പരാതിയിൽ പറയുന്നു. മഴക്കാലത്ത് റോഡ് ഒരു ചെറുനദിയായി മാറാറുണ്ടെങ്കിലും അധിക്യതർ കണ്ട ഭാവം നടിക്കുന്നില്ല. ഇടയ്ക്കിടെ അനുവദിക്കുന്ന ഫണ്ടുകൾ ഉപയോഗിച്ച് റോഡ് സഞ്ചാരയോഗ്യമാക്കാൻ ശ്രമിക്കാറുണ്ടെങ്കിലും വാഹനം ഓടിക്കാൻ കഴിയാറില്ലെന്ന് പരാതിയിൽ പറയുന്നു. നൂറു കണക്കിനാളുകൾ ഇതിന്റെ ദുരിതം അനുഭവിക്കുന്നതായി പരാതിയിൽ പറയുന്നു.