തൊടുപുഴ: ന്യൂമാൻ കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അന്തർദേശീയ ഓൺലൈൻ സെമിനാർ സീരിസ് ആരംഭിച്ചു. ഊർജ്ജമേഖലയിൽ നാനോ ടെക്‌നോളജിക്കുള്ള പ്രായോഗികത എന്ന വിഷയത്തിൽ പൂന നാഷണൽ കെമിക്കൽ ലബോറട്ടറി പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ശ്രീകുമാർ കുറുങ്ങോട്ട് ആദ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ്, വൈസ് പ്രിൻസിപ്പൽ ഡോ. മാനുവൽ പിച്ചളക്കാട്ട്, കെമസ്ട്രി വിഭാഗം തലവൻ പ്രൊഫ. ബിജു പീറ്റർ എന്നിവർ അറിയിച്ചു.