ഇടുക്കി: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനാവശ്യങ്ങൾക്കായി ടാബുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ കളക്ടർ എച്ച്. ദിനേശൻ നിർവഹിച്ചു. ഉപ്പുതറ ചാവറഗിരി സി.എം.ഐ സ്‌പെഷ്യൽ സ്‌കൂളിലെ 62 കുട്ടികൾക്കായി സുമനസുകൾ വാങ്ങി സ്‌കൂളിന് നൽകിയ ടാബുകളാണ് വിതരണം ചെയ്തത്. സ്‌കൂൾ പ്രിൻസിപ്പൽ ക്ലീറ്റസ് ടോം ഇടശേരിലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ടാബ് ഏറ്റു വാങ്ങി.